മേപ്പയ്യൂർ: ദിനേന വാഹനങ്ങൾ വർദ്ധിച്ചു വരുന്നതാനാൽ മേപ്പയ്യൂർ ടൗണിലെ ട്രാഫിക്ക് സംവിധാനം പരിഷ്കരിക്കണമെന്നും, ടുറിസ്റ്റ് ടാക്സി വാഹനങ്ങൾക്ക് പ്രത്യേക സ്റ്റാൻ്റ് അനുവദിക്കണമെന്നും, മെയിൻ റോഡിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി, ഒരു ഭാഗത്ത് മാത്രം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുവാൻ നടപടി
സ്വികരിക്കണമെന്നും എസ് ടി യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. എസ് ടി യു മെമ്പർഷിപ്പ് വിതരണവും, കൺവെൻഷനും എസ് ടി യു പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ റഹിം നിർവ്വഹിച്ചു. കെ മുഹമ്മദ് അധ്യക്ഷനായി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം എം അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. എസ് ടി യു മണ്ഡലം
ട്രഷറർ മുജീബ് കോമത്ത്, വൈസ് പ്രസിഡൻ്റ് ചന്ദ്രൻ കല്ലൂർ, വി എം അസ്സെനാർ, ഐ ടി അബ്ദുൽ സലാം, സി എം ഇസ്മായിൽ, സിറാജ് പൊയിൽ, എം കെ അബ്ദുൽ വഹാബ്, സി കെ ബഷീർ എന്നിവർ സംസാരിച്ചു. വി എം അസ്സെനാർ(ചെയർമാൻ), കെ മുഹമ്മദ്(കൺവീനർ), സി എം ഇസ്മായിൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.
Discussion about this post