മേപ്പയ്യൂർ: പഞ്ചായത്ത് മുസ്ലിം ലീഗ് സി എച്ച് സെന്റർ ഫണ്ട് സമാഹരണത്തിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി കരുതിവെച്ച പണക്കുടുക്ക സംഭാവന നൽകി വിദ്യാർഥിയായ ഫതഹ് അമാൻ മാതൃകയായി.
പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃസംഗമത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ആർ കെ മുനീർ തുക ഏറ്റുവാങ്ങി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ടി കെ എ ലത്തീഫ്, മുനീർ കുളങ്ങര, എം എം അഷറഫ്, കെ എം എ അസീസ്, മുജീബ് കോമത്ത്, എം കെ ഫസലുറഹ്മാൻ, പ്രസംഗിച്ചു.
Discussion about this post