മേപ്പയ്യൂർ: മദ്യവിൽപന ശാലകളുടെ എണ്ണം വർധിപ്പിച്ച് ജനങ്ങളിൽ മദ്യാസക്തി വളർത്തരുതെന്നാവശ്യപ്പെട്ട് ലഹരി നിർമാർജ്ജന സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ആയിരം കത്തുകളയച്ചുള്ള പ്രതിഷേധ പരിപാടി മേപ്പയ്യൂരിൽ തുടങ്ങി.

പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് മെമ്പർ അഷിദ നടുക്കാട്ടിൽ നിർവഹിച്ചു. വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അധ്യക്ഷഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹുസൈൻ കമ്മന, അബ്ദുൾ കരീം കോച്ചേരി, നിഷാദ് പൊന്നങ്കണ്ടി, എ ടി സി അമ്മത്, റിയാസ് മലപ്പാടി, എസ് പി അബ്ദുറഹിമാൻ പ്രസംഗിച്ചു.

കീഴരിയൂർ പഞ്ചായത്ത്തല ഉദ്ഘാടനം മദ്യനിരോധന സമിതി സംസ്ഥാന ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു. ഹുസൈൻ കമ്മന അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, കെ എം വേലായുധൻ, സാബിറ നടുക്കണ്ടി, ദാസൻ എടക്കുളം പ്രസംഗിച്ചു
Discussion about this post