മേപ്പയ്യൂർ: ഖാദി ഗ്രാമ വ്യവസായ ബോർഡ് കോഴിക്കോട് പ്രൊജക്റ്റിൻ്റെ കീഴിൽ മേപ്പയ്യൂർ ടൗണിൽ റമദാൻ – വിഷു – ഈസ്റ്റർ വിപണമേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഇ കെ റാബിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, മുജീബ് കോമത്തിന് ഖാദി വസ്ത്രങ്ങൾ നൽകി ആദ്യവിൽപ്പന നിർവ്വഹിച്ചു.

ബ്ലോക്ക് മെമ്പർ എ പി രമ്യ, വാർഡ് മെമ്പർ മിനി അശോകൻ, മുജീബ് കോമത്ത്, ആന്തേരി ഗോപാലകൃഷ്ണൻ, പി പ്രകാശൻ പ്രസംഗിച്ചു. പ്രൊജക്ട് ഓഫീസർ കെ ഷിബി സ്വാഗതവും കെ ശോഭ നന്ദിയും പറഞ്ഞു.

Discussion about this post