മേപ്പയ്യൂർ: ബസ് സ്റ്റാൻ്റിനു സമീപം പഞ്ചായത്ത് ഓഫീസിനു പിറകുവശത്ത് നിർത്തിയിട്ട ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ലോറിയുടെ കാബിനിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരും, ടാക്സി തൊഴിലാളികളുടെയും നേതൃത്വത്തിൽ തീയണയ്ക്കുവാൻ ശ്രമം ആരംഭിക്കുകയായിരുന്നു.

അന്യ സംസ്ഥാനത്ത് നിന്ന് അരിയുമായി വന്ന ലോറിയ്ക്കാണ് തീപിടിച്ചത്. നിർത്തിയിട്ട ലോറിയിൽ തൊഴിലാളികൾ ഭക്ഷണം പാകം ചെയ്യവെയാണ് തീ പിടിച്ചത്.മേപ്പയ്യൂർ പോലീസ് വാഹനത്തിലെ ഫയർ എക്സിബീറ്റർ ഉപയോഗിച്ച് തീ പടരുന്നത് നിയന്ത്രിച്ചു. തുടർന്ന് പേരാമ്പ്ര ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുകയും ലോറി പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. നാട്ടുകാരുടെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

Discussion about this post