മേപ്പയ്യൂർ: ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി സിവിൽ സപ്ലെെസിന് കീഴിലുള്ള മേപ്പയൂർ ടൗണിലെ നവീകരിച്ച പൊതുവിതരണ കേന്ദ്രം എ ആർ ഡി 94 റേഷൻ കട പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഇ കെ റാബിയ അധ്യക്ഷത വഹിച്ചു. റേഷനിങ്ങ് ഇൻസ്പെക്ടർമാരായ കെ ഷിംജിത്ത്, കെ സുരേഷ്, എ കെ ആർ ഡി എ സെക്രട്ടറി പി പവിത്രൻ, മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, മുജീബ് കോമത്ത്, കെ വി നാരായണൻ, സി എം ബാബു, പി പി കരുണാകരൻ, കെ സി ബബീഷ്, വി രാമചന്ദ്രൻ, പി പ്രശാന്ത്, പ്രസിത, ടി എം ബിജു പ്രസംഗിച്ചു.
മുതിർന്ന റേഷൻ കാർഡ് ഉടമ യു ചിരുതയെ സി കെ കേളപ്പൻ പൊന്നാട അണിയിച്ചു ആദരിച്ചു.

Discussion about this post