മേപ്പയ്യൂർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം, രോഗികൾക്ക് ഡയാലിസിസ്, മരുന്നുകൾ, ആമ്പുലൻസ് സേവനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സി എച്ച് സെൻ്ററിന് വേണ്ടി മുസ്ലിം ലീഗ് നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ ഫണ്ട് സമാഹരണം നടത്തി.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാൻ, ജന:സെക്രട്ടറി എം.എം അഷറഫ്, കെ.എം.എ അസീസ്, മുജീബ് കോമത്ത് എന്നിവർ ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി

Discussion about this post