കോട്ടയം: ഏറ്റുമാനൂർ പേരൂർ പള്ളിക്കുന്നിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശി അമൽ (14), നവീൻ (13) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പള്ളിക്കുന്ന കടവിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. പിന്നാലെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post