പയ്യോളി: മേലടി ഉപജില്ലാതല ശാസ്ത്രോത്സവം, സംസ്കൃതതോത്സവം പരിപാടികളിൽ വിജയികളായവർക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി കെ വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇൻസ്പയർ അവാർഡ് നേടിയ കുട്ടികളെയും മറ്റ് മത്സര പരിപാ ടികളിൽ വിജയികളായവരെയുമാണ് അനുമോദിച്ചത്.
മേലടി ബിപിസി വി അനുരാജ്, സയൻസ് ജില്ലാ കോർഡിനേറ്റർ കെ വി പ്രേമ ചന്ദ്രൻ, ജില്ലാ അക്കാദമിക് കൗൺസിൽ സെക്രട്ടറി ബിജു കാവിൽ, എച്ച് എം ഫോറം കൺവീനർ എം ദാവൂദ്, പ്രസംഗിച്ചു. കെ ജയദേവൻ സ്വാഗതവും ഹേം ലാൽ നന്ദിയും പറഞ്ഞു.
Discussion about this post