
പയ്യോളി: കോഴിക്കോട് ജില്ലയെ സമ്പൂർണ്ണ ഹോം ഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹോം ഷോപ്പ് ഉടമകൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടിക്ക് പയ്യോളിയിൽ തുടക്കമായി. കമ്മ്യൂണിറ്റി മാർക്കറ്റിംഗ് പദ്ധതിയാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി.


പയ്യോളി അരങ്ങിൽ ശ്രീധരൻ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പഞ്ചദിന പരിശീലന പരിപാടി പയ്യോളി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ സി ഡി എസ് ചെയർപേഴ്സൺ പി പി രമ്യ അധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി ഫെസിലിറ്റർമാരായ എൻ കെ റീത്ത മേലടി, ബിനി നന്മണ്ട, കെ പി അരുണിമ പ്രസംഗിച്ചു. സതീശൻ സ്വപ്നക്കൂട് സ്വാഗതവും പ്രസാദ് കൈതക്കൽ നന്ദിയും പറഞ്ഞു.

Discussion about this post