പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് ഹരിത കർമ്മ സേന സംഗമം സംഘടിപ്പിച്ചു. സംഗമം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ ടി രാജൻ (മേപ്പയ്യൂർ), കെ കെ നിർമല ടീച്ചർ (കീഴരിയൂർ), തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്രാമചന്ദ്രൻ കുയ്യണ്ടി, തുറയൂർ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബിൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലീന പുതിയോട്ടിൽ,
മഞ്ഞക്കുളം നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സരുൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി ബാലൻ, ശുചിത്വ മിഷൻ അസി കോർഡിനേറ്റർ ഐ ഇ സി രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. എ ഡി സി സുനിൽ കുമാർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി പ്രസന്ന സ്വാഗതവും ജി ഇ ഒ സി കെ രജീഷ് നന്ദിയും പറഞ്ഞു.
Discussion about this post