പയ്യോളി: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മേലടി ബ്ലോക്ക് തല ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ വിവിധ ക്ഷീര സഹകരണ സംഘങ്ങൾ, ത്രിതല പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പുറക്കാട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിലാണ് നടത്തിയത്. ക്ഷീരസംഗമം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവഹിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി പദ്ധതി വിശദീകരിച്ചു. കെ രാധാകൃഷ്ണൻ സ്വാഗതവും ഷീരവികസന ഓഫീസർ കുമാരി ഇ സഫ്ന നന്ദിയും പറഞ്ഞു.
കന്നുകാലി പ്രദർശനം മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്നയും ഡയറി എക്സിബിഷൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി ശിവാനന്ദനും ഉദ്ഘാടനം ചെയ്തു.
തിക്കോടി ഗ്രാമപഞ്ചായത്ത് അംഗം സൗജത്ത് അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി കന്നുകാലി പ്രദർശനം, ഡയറി എക്സിബിഷൻ, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ, സമ്മാനദാനം, പൊതുസമ്മേളനം എന്നിവ നടത്തി.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post