പയ്യോളി: മേലടി ബ്ളോക്ക് പഞ്ചായത്ത് കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് നടത്തുന്ന പദ്ധതി പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 3 വർഷത്തെ ഡിപ്ളോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് അഥവാ ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വ കലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷ ത്തിൽ കുറയാത്ത അംഗീകൃത ഡി സി എയോ, പി ജി ഡി സി എ യോ ഉള്ള 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് പ്രായ പരിധിയിൽ 3 വർഷത്തെ ഇളവ് അനുവദിക്കുന്നതാണ്)
താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 29.01.2022 ന് വൈകീട്ട് 4 മണിക്ക് മുൻപായി മേലടി ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ ഹോൺ നമ്പർ സഹിതം അപേക്ഷിക്കണം.
ഫോൺ: 0496 2602031, 8281040628
Discussion about this post