പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സാക്ഷരത പരീക്ഷ എഴുതിയ ശാന്തിസദനം ഡിസബിലിറ്റി സ്കൂളിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ വിതരണോദ്ഘാടനം നിർവഹിച്ചു. ശാന്തിസദനം സ്കൂൾ മാനേജർ അബ്ദുൾ സലാം ഹാജി
അധ്യക്ഷത വഹിച്ചു. നോഡൽ പ്രേരക് പി ഷീന, അഡ്മിനിസ്ട്രേറ്റർ
സറീന, വി ശ്രീജിത്ത്, അശ്വതി എന്നിവർ പ്രസംഗിച്ചു.
Discussion about this post