ചെറുവണ്ണൂർ: മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും. 6,7,8,9 തിയ്യതികളിലായി ജി എച്ച് എസ് ചെറുവണ്ണൂരിൽ നടക്കുന്ന കലാ മാമാങ്കത്തിൽ, 84 വിദ്യാലയങ്ങളിൽ നിന്നായി 4000 ത്തിൽ പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. 4 ദിവസങ്ങളിലായി 9 വേദികളിലായാണ് മത്സരയിനങ്ങൾ അരങ്ങേറുക.
എം എൽ എ ടി പി രാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി മുഖ്യാതിഥിയാവും. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ ടി ഷിജിത്ത് അധ്യക്ഷത വഹിക്കും. മേലടി എ ഇ ഒ ഇ പി ഹസീസ് റിപ്പോർട്ട് അവതരിപ്പിക്കും. പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ സാംസ്കാരിക പ്രഭാഷണം നടത്തും. മേലടി ഉപജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, നഗരസഭാധ്യക്ഷൻ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ,
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബി പി സിമാർ, ഫെസ്റ്റിവൽ കമ്മിറ്റി ഭാരവാഹികൾ, ചെറുവണ്ണൂർ എ എൽ പി ഹെഡ്‌മാസ്റ്റർ, മാനേജർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രസംഗിക്കും.
സമാപന സമ്മേളനത്തിൽ കോഴിക്കോട് എം പി എം കെ രാഘവൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ് മുഖ്യാതിഥിയാവും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് സമ്മാനദാനം നിർവഹിക്കും. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ ടി ഷിജിത്ത് സമാദരണം നടത്തും.
ജനപ്രതിനിധികൾ പ്രസംഗിക്കും.
കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സ്വാഗതം സംഘം ചെയർമാനും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ എൻ ടി ഷിജിത്ത്, ജനറൽ കൺവീനർ എൻ കെ ഷൈബു, മേലടി എ ഇ ഒ പി ഹസീസ്, ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ ആർ പി ഷോഭിദ്, എച്ച് എം ഫോറം സെക്രട്ടറി സജീവൻ കുഞ്ഞോത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി സി ബാബു, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ സി പി ഗോപാലൻ, കൺവീനർ സുഭാഷ് സമത എന്നിവർ പങ്കെടുത്തു.
Discussion about this post