ചെറുവണ്ണൂർ: 84 സ്കൂളുകളിൽ നിന്നായി 4000ത്തിൽ അധികം മത്സരാർഥികൾ 4 ദിവസങ്ങളിലായി 9 വേദികളിലായി അരങ്ങേറുന്ന കലാ മാമാങ്കത്തിന് ചെറുവണ്ണൂരിൽ തിരി തെളിഞ്ഞു. ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽ
മേലടി ഉപജില്ല സ്കൂൾ കലോത്സവം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. മേലടി എ ഇ ഒ പി ഹസീസ് കലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല, ജില്ലാ പഞ്ചായത്ത് അംഗം സി എം ബാബു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സജീവൻ,
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ ആർ രാഘവൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീഷ ഗണേഷ്, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് അംഗം ബാലകൃഷ്ണൻ, വി പി നിത, വി അനുരാജ്, ആർ പി ഷോബിദ്, എം രാജീവൻ, സി എസ് സജിന, ടി മനോജ്, എം കെ സുരേന്ദ്രൻ, വി കെ മൊയ്തീൻ, കൊയിലോത്ത് ഗംഗാധരൻ, സി പി ഗോപാലൻ, വി കെ മൊയ്തു, എം എം മൗലവി, മുബഷീർ, മനോജ് ആവള പ്രസംഗിച്ചു. എൻ കെ ഷൈബു സ്വാഗതവും റിസ്പ്ഷൻ കമ്മറ്റി കൺവീനർ എ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Discussion about this post