പയ്യോളി: മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതിയുടെ നേതൃത്വത്തിൽ എൽ പി, യു പി വിദ്യാർഥികൾക്കായി നടത്തി വരുന്ന പഠന സഹായ നിധി സ്കോളർഷിപ്പുകൾ മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് വിതരണം ചെയ്തു.

അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് മേലടി എ ഇ ഒ പി ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മേലടി ബി പി സി വി അനുരാജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ സജീവൻ മാസ്റ്റർ, പി അനീഷ് മാസ്റ്റർ, പി കെ അബ്ദുറഹിമാൻ, വൽസൻ മാസ്റ്റർ പ്രസംഗിച്ചു.

സമിതി സെക്രട്ടറി രമേശൻ മാസ്റ്റർ സ്വാഗതവും എച്ച് എം ഫോറം കൺവീനർ ദാവൂദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Discussion about this post