പയ്യോളി : മേലടി മാപ്പിള എൽ പി സ്കൂളിലെ വായനാ വാരാചരണ പരിപാടി സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. റജുല ടീച്ചർ അധ്യക്ഷം വഹിച്ചു. ഇസ്മത്ത് ഈ സി, സമീർ വാകയാട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നിറഞ്ഞ മനസ്സോടെ അധ്യാപകർക്കൊപ്പം
കുഞ്ഞു മനസ്സുകളും പയ്യോളി മുനിസിപ്പൽ ലൈബ്രറിയിൽ പുസ്തക ചങ്ങാതികളായി കടന്നു ചെന്നു. ഇബ്രാഹിം തിക്കോടി തൻടെ കുറച്ചു പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയക്ക് കൈമാറുകയും ചെയ്തു.
Discussion about this post