മേപ്പയ്യൂർ: കെ പി എസ് ടി എ മേലടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പോർട്സ് ജെഴ്സി പുറത്തിറക്കി. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ശ്യാംകുമാർ കെ പി എസ് ടി എ മേലടി ഉപജില്ലാ സ്പോർട്സ് ഫോറം ചെയർമാൻ മനുമോൻ മഠത്തിലിന് ജേഴ്സി കൈമാറി നിർവഹിച്ചു.
റവന്യൂ ജില്ലാ പ്രസിഡണ്ട് സജീവൻ കുഞ്ഞോത്ത്, സംസ്ഥാന സമിതി അംഗം എം കെ കുഞ്ഞമ്മദ്, മേലടി സബ്ബ് ജില്ലാ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post