പയ്യോളി: മേലടി ഐ സി ഡി എസിൻ്റെ കീഴിൽ പയ്യോളി നഗരസഭാ തല അംഗൻവാടി പ്രവേശനോത്സവം 35 -ാം വാർഡിലെ 25-ാം നമ്പർ അംഗൻവാടിയിൽ നടന്നു. മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു.
കൗൺസിലർ വിലാസിനി നാരങ്ങോളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥി പ്രശസ്ത ഗായിക സീന രമേശ്, ഐ സി സി എസ് സൂപ്പർവൈസർ ജെനി എന്നിവർ കുട്ടികളോട് സംവദിച്ചു. രതി ടീച്ചർ സ്വാഗതവും പത്മിനി നന്ദിയും പറഞ്ഞു. ശേഷം കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടന്നു. ഈ അദ്ധ്യയന വർഷം 40 ഓളം കുട്ടികളാണ് ഈ അംഗൻവാടിയിൽ ചേർന്ന് പഠിക്കുന്നത്.

Discussion about this post