
പയ്യോളി: വടകര തീരദേശ പോലീസും മേലടി ഗവ. ഫിഷറീസ് എൽ പി സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ ചേർന്ന പരിപാടി മുൻവാർഡ് കൗൺസിലർ കെ വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടകര തീര ദേശ പോലീസ് അസി. സബ് ഇൻസ്പെക്ടർ അബ്ദുൾ റക്കീബ് ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ വി വത്സൻ, എം സി സുരേഷ് കുമാർ, എസ് കെ ബാബു, കെ കെ നിഷിദ പ്രസംഗിച്ചു.

Discussion about this post