പയ്യോളി: കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ്, കിഫ്ബി ധനസഹായത്തോടെ നിർമ്മാണം പൂർത്തീകരിച്ച മേലടി ഗവൺമെൻറ് ഫിഷറീസ് എൽ പി സ്കൂളിന്റെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ, മത്സ്യബന്ധന സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ഓൺലൈൻ വഴി നിർവഹിച്ചു.

തുടർന്ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വടകര എം പി കെ മുരളീധരൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. തീരദേശത്തെ വിദ്യാലയങ്ങളുടെ സൗകര്യം മെച്ചപ്പെടുത്തി പഠനനിലവാരം ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി വിനോദൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ, (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ, ഡിവിഷൻ കൗൺസിലർമാരായ അൻസില ഷംസു, എ പി റസാക്ക്, പത്മശ്രീ,

മേലടി എ ഇ ഒ പി ഗോവിന്ദൻ, ബി പി സി അനുരാജ്, പി വി സജീന്ദ്രൻ, പി ബാലകൃഷ്ണൻ, കെ ഫൽഗുനൻ, സി പി സദഖത്തുള്ള, കെ വി ചന്ദ്രൻ, എം പി ടി എ ചെയർപേഴ്സൺ ഹയറുന്നിസ, മുൻ ഹെഡ്മാസ്റ്റർ കെ രവീന്ദ്രൻ പ്രസംഗിച്ചു. പി ടി എ പ്രസിഡണ്ട് സി വി അനീഷ് കുമാർ സ്വാഗതവുംഹെഡ്മാസ്റ്റർ വി വത്സൻ നന്ദിയും പറഞ്ഞു.

Discussion about this post