തിക്കോടി: പഞ്ചായത്ത് ബസാറിൽ മേലടി സി എച്ച് സി യുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലേറിയ (മലമ്പനി), ഫൈലേറിയ (മന്ത്) സ്ക്രീനിങ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
തിക്കോടി ഗ്രാമ പഞ്ചായത്തിലെ 14, 15, 16 വാർഡുകളിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ജവഹർലാൽ നെഹ്റു സാംസ്കാരിക നിലയത്തിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിന് പഞ്ചായത്തംഗം സുവീഷ് പള്ളിത്താഴ, ഹെൽത്ത് ഇൻസ്പെക്ടർ ഷീബ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുഭിഷ, എം ഐ എസ് ടി ടീം കോഴിക്കോട് നേതൃത്വം നൽകി.
Discussion about this post