തിക്കോടി: നാഷണൽ ഓറൽ ഹെൽത്ത് പോഗ്രാമിൻ്റെ ഭാഗമായി മേലടി കമ്യുണിറ്റി ഹെൽത്ത് സെൻ്ററിൽ ദന്ത പരിശോധന ക്യാമ്പ് നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.
ഡോ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡോ. ഷാലു മോഹൻ വിഷയാവതരണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ ബിനോയ് ജോൺ, സീനിയർ നഴ്സിംഗ് ഓഫിസർ സാലി അഗസ്റ്റിൻ പ്രസംഗിച്ചു.
ഡെൻ്റൽ സർജൻ ഡോ. ശുഭലക്ഷമി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ബൈജു ലാൽ നന്ദിയും പറഞ്ഞു.
Discussion about this post