പയ്യോളി: സമ്പൂർണ ഭവന പദ്ധതിക്കും. കൃഷി അനുബന്ധ മേഖലകൾക്കും, ശുചിത്വ മേഖലയ്ക്കുമാണ് ഊന്നൽ നൽകി 2022-23 വർഷത്തെ 5,76,59,000 രൂപ അടങ്കൽ തുകയുള്ള മേലടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് പ്രസന്ന പൊയിൽ അവതരിപ്പിച്ചു. പ്രസിഡണ്ട് കെ പി ഗോപാലൻ അധ്യക്ഷത വഹിച്ചു.
സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ /പി എം എ വൈ പദ്ധതിക്കായി 1,37,10,721 രൂപയും, കൃഷി ക്ഷീര വികസന മേഖലക്കായി 72,20,000 രൂപയും, ആരോഗ്യ മേഖലയ്ക്ക് 69,00,000 രൂപയും, മാലിന്യ സംസ്ക്കരണത്തിന് എം ആർ എഫ് സെന്റർ സ്ഥാപിക്കുന്നതിനായി 18,00,000/- രൂപയും വകയിരുത്തി.
സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് ചങ്ങാടത്ത്, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, അംഗങ്ങളായ എം കെ ശ്രീനിവാസൻ, രാജീവൻ കൊടലൂർ, സുനിത ബാബു.അഷീദ നടുക്കാട്ടിൽ, എ പി രമ്യ, കെ കെ നിഷിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുൺ പ്രസംഗിച്ചു.
Discussion about this post