പയ്യോളി: കെ പി ഗോപാലൻ നായർ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനവും അംഗത്വവും രാജിവെച്ചതിന് ശേഷമുള്ള പ്രഥമ ഭരണ സമിതി യോഗം ബഹിഷ്കരിച്ച് യു ഡി എഫ്.
ഭരണസമിതി യോഗത്തിൽ പ്രസിഡൻ്റിൻ്റെ രാജിയെ കുറിച്ച് വിശദീകരിച്ചില്ലെന്നും ബ്ലോക്ക് പഞ്ചായത്തിൽ സി പി ഐ എം സെൽഭരണം നടപ്പിലാക്കുന്നുവെന്നും ആരോപിച്ചാണ് യു ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയത്.

യോഗം ബഹിഷ്കരിച്ച അംഗങ്ങൾ ബ്ലോക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രസിഡൻ്റിൻ്റെ രാജിക്ക് കാരണമായ വിഷയങ്ങൾ ഭരണ സമിതി യോഗത്തെ ബോധ്യപ്പെടുത്താൻ നിലവിൽ പ്രസിഡൻ്റിൻ്റെ താത്കാലിക ചുമതല വഹിക്കുന്ന വൈസ് പ്രസിഡൻ്റിനോ മുന്നണിക്കോ കഴിഞ്ഞിട്ടില്ല.

ചോദ്യത്തിന് കൃത്യമായ മറുപടിയും നൽകുന്നില്ല. സി പി ഐ എം ൻ്റെ സെൽഭരണം നടപ്പിലാക്കാനുള്ള സമ്മർദ്ദത്തെ അതിജീവിക്കാനാകാത്തതാണ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഗോപാലൻ നായർ രാജിവെയ്ക്കാനുണ്ടായ കാരണമെന്നും യു ഡി എഫ് ആരോപിച്ചു.

യു ഡി എഫ് പാർലിമെൻ്ററി പാർട്ടി നേതാവ് രാജീവൻ കൊടലൂർ ധർണ ഉദ്ഘാടനം ചെയ്തു. അഷീദ നടുക്കാട്ടിൽ അധ്യക്ഷത വഹിച്ചു. എം പി ബാലൻ, പി വി റംല പ്രസംഗിച്ചു.


മേലടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച് യു ഡി എഫ് വീഡിയോ കാണാം…



































Discussion about this post