കൊയിലാണ്ടി: കേരളത്തിലെ യുവജനങ്ങളുടെ കലാ -കായിക -സാഹിത്യ മേഖലകളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന കേരളോത്സവം മേലടി ബ്ലോക്ക് പഞ്ചായത്ത് തല സമാപനം നമ്പ്രത്ത് കര യു പി സ്കൂളിൽ നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എം സുനിൽ, മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാൻ മത്തക്കുളം നാരായണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലീന പുതിയോട്ടിൽ,
ബ്ലോക്ക് മെംബർമാരായ സുനിത ബാബു, എം എം രവീന്ദ്രൻ, എം പി ബാലൻ, പഞ്ചായത്ത് മെംബർ കെ സി രാജൻ കീഴരിയൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജമാലുദ്ദീൻ, ടി യു സൈനുദ്ദീൻ, ടി കെ വിജയൻ, കെ ടി ചന്ദ്രൻ പ്രസംഗിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പ്രസന്ന സ്വാഗതവും സെക്രട്ടറി കെ സരുൺ നന്ദിയും പറഞ്ഞു.
ചിത്രം: സുരേന്ദ്രൻ പയ്യോളി
Discussion about this post