നന്തി ബസാർ: വൻമുഖം കടലൂർ ഗവ. ഹൈസ്കൂൾ വാർഷികാഘോഷവും നഴ്സറി ഫെസ്റ്റും ‘മെഹ്ഫിൽ -2025’ സംഘടിപ്പിച്ചു. മുടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം സുഹറ ഖാദർ ഉപഹാര വിതരണം നിർവഹിച്ചു. പ്രധാനാധ്യാപകൻ പി സി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എസ് എം സി ചെയർമാൻ നൗഫൽ നന്തി, അബ്ദുറഹിമാൻ വർദ്, ഹമീദ് സരിഗ, കക്കുളം കുഞ്ഞബ്ദുള്ള, ഹസ്സൻകോയ ഭാവന പ്രസംഗിച്ചു. പി ടി എ പ്രസിഡൻ്റ് റഷീദ് കൊളരാട്ടിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി ലുക്മാൻ നന്ദിയും പറഞ്ഞു.
Discussion about this post