വാർത്തകൾക്കിടയിൽ മീനാക്ഷിയെ കണ്ടെത്താനുള്ള “മീനാക്ഷിയെ കണ്ടെത്തൂ… സ്ക്രീൻഷോട്ട് അയക്കൂ..” മത്സരത്തിന്റെ രണ്ടാമത്തെ ആഴ്ചത്തെ നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ഒരാഴ്ചയായി ആയിരക്കണക്കിന് പേരാണ് പയ്യോളി വാർത്തകളുടെ സമ്മാന പദ്ധതിയിലേക്ക് സ്ക്രീൻ ഷോട്ടുകൾ അയച്ചത്. ജൂലൈ 14 മുതൽ മൂന്നാമത്തെ ആഴ്ചയിലെ ഭാഗ്യ ശാലിയെ കണ്ടെത്താനുള്ള ആവേശകരമായ മത്സരം പുരോഗമിച്ച് വരികയാണ്.
‘മീനാക്ഷി’ അഥവാ ജപ്പാൻ കാരിയായ ‘മനേകി നെക്കോ’ എന്ന സുന്ദരി പൂച്ചക്കുട്ടി, ആർക്കാണ് ഇത്തവണ തന്റെ സമ്മാനപ്പെട്ടിയിലെ സമ്മാനം നൽകിയത് എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രിയ വായനക്കാർ…
ഇന്ന് [ജൂലൈ 16] ശനിയാഴ്ച വൈകീട്ട് 3 മണിക്ക് നടന്ന നറുക്കെടുപ്പിൽ സമ്മാനം സ്പോൺസർ ചെയ്ത “ഗുഡ് വേ” സ്ഥാപന ഉടമയും യുവ വ്യവസായിയുമായ കെ സുഫ്നാസ് ആണ് സമ്മാനാർഹയെ തിരഞ്ഞെടുത്തത്.
വടകര വില്ല്യാപ്പള്ളി മയ്യന്നൂർ സ്വദേശിനി വി കെ കോർട്ടേഴ്സിൽ എൻ രഗിഷയ്ക്കാണ് ഇത്തവണ സമ്മാനം ലഭിച്ചത്. ഞങ്ങളുടെ സർവറിൽ ശേഖരിച്ച കഴിഞ്ഞ ഒരാഴ്ച മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും മൊബൈൽ നമ്പർ ഉപയോഗിച്ചാണ് നറുക്കെടുപ്പ് നടത്തിയത്.
ജൂലൈ 14 മുതൽ 22 വരെയാണ് മൂന്നാമത്തെ ആഴ്ചയിലെ മത്സരം.
ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർ ഇന്ന് തന്നെ വാർത്തകൾക്കിടയിലെ മീനാക്ഷിയെ കണ്ടെത്തി സ്ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെ കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ
നൽകുന്നതാണ്. കൂടാതെ, 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..
പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… അടുത്ത ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post