
“ഏട്ടനാണ് പയ്യോളി വാർത്തകളുടെ ലിങ്ക് ഒരിക്കൽ അയച്ചു തന്നത്, ജോലിക്കിടയിൽ പലപ്പോഴും മുഴുവൻ വാർത്തയും വായിക്കാൻ സമയം കിട്ടാറില്ല, പലപ്പോഴും ഏട്ടനാനാണ് മീനാക്ഷിയെ കണ്ടെത്താൻ സഹായിക്കുന്നത്” സമ്മാനം ഏറ്റുവാങ്ങിയ ശേഷം എൻ രഗിഷ പറഞ്ഞു. ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് ആയി വടകരയിൽ ജോലി ചെയ്യുകയാണ് വില്ല്യാപ്പള്ളി സ്വദേശിയായ രഗിഷ.
“വാട്സ് അപ് തുറന്നാൽ ആദ്യം നോക്കുന്നത് പയ്യോളി വാർത്തകൾ ആണെന്നും, പ്രാദേശിക വാർത്തകൾ ഏറ്റവും വേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ റിപ്പോർട്ടർമാർ വളരെയധികം ശ്രദ്ധ പുലർത്തുന്നുണ്ടെന്നും ” നഗരസഭാ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ പറഞ്ഞു.

ജൂലൈ 17 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് നടന്ന ലളിതമായ ചടങ്ങിലാണ് സമ്മാനം വിതരണം ചെയ്തത്. ജൂലൈ 15 മുതൽ രണ്ടാമത്തെ ആഴ്ചയിലെ ഭാഗ്യ ശാലിയെ കണ്ടെത്താനുള്ള ആവേശകരമായ മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ജൂലൈ 23 ശനിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്. ജൂലൈ 15 മുതൽ 21 വരെയാണ് മൂന്നാമത്തെ ആഴ്ചയിലെ മീനാക്ഷിയെ കണ്ടെത്താനുള്ള അവസരം. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടത്തുകയും ഞായറാഴ്ച സമ്മാന ദാനം നടത്തുകയും ചെയ്യുന്നതാണ്.

ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർ ഇന്ന് തന്നെ വാർത്തകൾക്കിടയിലെ മീനാക്ഷിയെ കണ്ടെത്തി സ്‌ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെ കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ നൽകുന്നതാണ്. കൂടാതെ, 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..

പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… അടുത്ത ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ








































Discussion about this post