“എവിടേക്കെങ്കിലും ഇറങ്ങാൻ നേരത്ത് ഒരു കറുത്ത പൂച്ച വട്ടം ചാടിയാൽ” അത് ലക്ഷണക്കേടാണ് എന്ന് ചിന്തിക്കുന്ന പലരും നമുക്കിടയിലുണ്ട്. എന്നാൽ ഇടത് കൈ ഉയർത്തി നിൽക്കുന്ന പൂച്ചയുടെ ചിഹ്നം ഭാഗ്യം കൊണ്ടുവരും എന്നാണ് ജപ്പാൻകാരുടെ വിശ്വാസം. അതുകൊണ്ട് തന്നെ ജപ്പാനിലെയും ചൈനയിലേയുമൊക്കെ പല കടകളിലും റസ്റോറന്റുകളിലുമെല്ലാം ഇടത് കൈ ഉയർത്തി നിൽക്കുന്ന ഒരു പൂച്ചയുടെ പ്രതിമ നമുക്ക് ക്യാഷ് കൗണ്ടറിലും മറ്റുമൊക്കെ കാണാനാകും..! ഇങ്ങനെ ഇടത് കൈ ഉയർത്തിയ സുന്ദരിയായ പൂച്ചയാണ് ‘മനേകി നെക്കോ’ അഥവാ നമ്മുടെ മീനാക്ഷി..!
കഴിഞ്ഞ 6 മാസക്കാലയളവിൽ പയ്യോളി വാർത്തകൾക്ക് നിങ്ങൾ തന്ന പിന്തുണയും, സ്നേഹവും മീനാക്ഷിയിലൂടെ ഞങ്ങൾ തിരികെ നൽകാൻ ശ്രമിക്കുകയാണ്. മീനാക്ഷി അഥവാ “മനേകി നെക്കോ” എന്നത് ഒരു ജപ്പാനീസ് ഭാഗ്യ ചിഹ്നമാണ്. ഇടത് കൈ ഉയർത്തി നിൽക്കുന്ന സുന്ദരിയായ ഒരു പൂച്ചക്കുട്ടി..! ഈ പൂച്ചക്കുട്ടിക്ക് ഇവിടെയെന്ത് കാര്യമെന്നാവും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്..!
പയ്യോളി വാർത്തകൾ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ വാർത്തകൾക്കിടയിൽ ചിലപ്പോഴൊക്കെ ദാ.. 👇 ഇത്പോലെ മീനാക്ഷി പ്രത്യക്ഷപ്പെടും.
ഒരു ദിവസത്തെ എല്ലാ വാർത്തകളിലും ഉണ്ടാവില്ല കേട്ടോ.. ചിലതിൽ മാത്രം.. മീനാക്ഷിയെ കാണുമ്പോൾ മുതൽ ഭാഗ്യം നിങ്ങളെ ത്തേടിവരും. മീനാക്ഷിയെക്കണ്ടാൽ അത്, വാർത്തയുൾപ്പടെ സ്ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെക്കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ നൽകും. മാത്രമല്ല 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..
നിബന്ധനകൾക്ക് നാളത്തെ വാർത്ത കാണുക…
പയ്യോളി വാർത്തകൾ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ വളർച്ചയ്ക്ക് നിങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയ്ക്ക് സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post