“മീനാക്ഷിയെ കാണാൻ വേണ്ടി മാത്രമല്ല, എല്ലാ വാർത്തകളും വായിക്കും. സ്‌കൂളിലെ പരിപാടികളിളെല്ലാം പങ്കെടുക്കും. മീനാക്ഷിയെ കണ്ടെത്താൻ പലപ്പോഴും അമ്മയും സഹായിക്കാറുണ്ട്” സമ്മാനം ഏറ്റുവാങ്ങി അയ്യപ്പൻ കാവ് സ്‌കൂളിലെ ഏഴാം ക്ലാസുകാരി എസ് ആർ സൂര്യനന്ദ പറഞ്ഞു.

‘വായനക്കാരുടെ മനസ്സിൽ നന്മയുടെയും പ്രതീക്ഷയുടെയും ഒരു വിത്ത് പാകുകയാണ് സമ്മാന പദ്ധതിയിലൂടെ പയ്യോളി വാർത്തകൾ ചെയ്യുന്നത് എന്നും, പക്ഷപാതമില്ലാതെ വാർത്തകൾ അവതരിപ്പിക്കുന്നതിൽ തുടക്കം മുതൽ ശ്രമിക്കുന്നുണ്ടെന്നത് അഭിനന്ദനാർഹമാണെന്നും’ സമ്മാനം നൽകിയ ശേഷം മേലടി മുഹമ്മദ് പ്രതികരിച്ചു.
മാപ്പിളപ്പാട്ട് കലാകാരൻ അബ്ദുള്ള വടകര, അയനിക്കാട് റിക്രിയേഷൻ സെൻ്റർ ആൻ്റ് വായനശാല ലൈബ്രേറിയൻ ജസ്ന ഷിനോജ്, സൂര്യ നന്ദയുടെ മാതാവ് ഷീജ എന്നിവർ സംബന്ധിച്ചു. ജൂലൈ 24 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് നടന്ന ലളിതമായ ചടങ്ങിലാണ് സമ്മാനം വിതരണം ചെയ്തത്.

ജൂലൈ 22 മുതൽ നാലാമത്തെ ആഴ്ചയിലെ ഭാഗ്യ ശാലിയെ കണ്ടെത്താനുള്ള ആവേശകരമായ മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ജൂലൈ 30 ശനിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്. ജൂലൈ 22 മുതൽ 28 വരെയാണ് നാലാമത്തെ ആഴ്ചയിലെ മീനാക്ഷിയെ കണ്ടെത്താനുള്ള അവസരം. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടത്തുകയും ഞായറാഴ്ച സമ്മാന ദാനം നടത്തുകയും ചെയ്യുന്നതാണ്.
സമ്മാനം ഏറ്റുവാങ്ങിയ സൂര്യനന്ദയുടെയും സമ്മാന ദാനം നടത്തിയ മേലടി മുഹമ്മദിന്റെയും പ്രതികരണം കാണാം

ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർ ഇന്ന് തന്നെ വാർത്തകൾക്കിടയിലെ മീനാക്ഷിയെ കണ്ടെത്തി സ്‌ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെ കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ നൽകുന്നതാണ്. കൂടാതെ, 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..
പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… അടുത്ത ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ







































Discussion about this post