വാർത്തകൾക്കിടയിൽ മീനാക്ഷിയെ കണ്ടെത്താനുള്ള “മീനാക്ഷിയെ കണ്ടെത്തൂ… സ്ക്രീൻഷോട്ട് അയക്കൂ..” മത്സരത്തിന്റെ 26-ാമത്തെ (അവസാനത്തെ) ആഴ്ചയിലെ നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ഒരാഴ്ചയായി ആയിരക്കണക്കിന് പേരാണ് പയ്യോളി വാർത്തകളുടെ സമ്മാന പദ്ധതിയിലേക്ക് സ്ക്രീൻ ഷോട്ടുകൾ അയച്ചത്. 2023 ജനുവരി 10 നാണ് സ്മാർട്ട് ഫോണിനായുള്ള ബമ്പർ നറുക്കെടുപ്പ്.
‘മീനാക്ഷി’ അഥവാ ജപ്പാൻ കാരിയായ ‘മനേകി നെക്കോ’ എന്ന സുന്ദരി പൂച്ചക്കുട്ടി, ആർക്കാണ് ഇത്തവണ തന്റെ സമ്മാനപ്പെട്ടിയിലെ സമ്മാനം നൽകിയത് എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രിയ വായനക്കാർ. ജനുവരി 3 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് നടന്ന നറുക്കെടുപ്പിൽ സമ്മാനം സ്പോൺസർ ചെയ്ത ‘ഏഞ്ഞിലാടി ഫർണിച്ചർ’ ഉടമയായ ഏഞ്ഞിലാടി അമ്മദിന്റെ കൊച്ചുമകൾ അഖ്ലീമ ഫാറൂഖ് ആണ് ആണ് സമ്മാനാർഹനെ തെരെഞ്ഞെടുത്തത്.
ഇരിങ്ങൽ സ്വദേശി പത്മശ്രീ വീട്ടിൽ ഇ പത്മനാഭനാണ് ഇത്തവണത്തെ വിജയി. ഞങ്ങളുടെ സർവറിൽ ശേഖരിച്ച കഴിഞ്ഞ ഒരാഴ്ചത്തെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും മൊബൈൽ നമ്പർ ഉപയോഗിച്ചാണ് നറുക്കെടുപ്പ് നടത്തിയത്.
പ്രിയ വായനായക്കാരോടൊപ്പം കഴിഞ്ഞ 26 ആഴ്ചയായി കൂടെയുണ്ടായിരുന്ന മീനാക്ഷി വീണ്ടും ജപ്പാനിലേക്ക് മടങ്ങുകയാണ്. 2022 ൽ മീനാക്ഷിയെ നെഞ്ചോട് ചേർത്ത പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക…ബമ്പർ സമ്മാന വിജയി നിങ്ങളായിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post