പയ്യോളി വാർത്തകൾ മീനാക്ഷി സമ്മാന പദ്ധതിയുടെ 24-ാമത്തെ സമ്മാനം അയനിക്കാട് സ്വദേശി നജാ സമീറും കുടുംബവും ഏറ്റുവാങ്ങി.നജയും ഉമ്മ അൻസിലയും ചേർന്നാണ് പലപ്പോഴും പയ്യോളി വാർത്തകൾക്കിടയിൽ നിന്നും മീനാക്ഷിയെ കണ്ടെത്തുന്നത്.
“ഒരു ദിവസം 4 തവണയൊക്കെ മീനാക്ഷിയയെ കണ്ടെത്തിയിട്ടുണ്ട്. പയ്യോളി വാർത്തകൾ വായിക്കാൻ തുടങ്ങിയതിൽ പിന്നെ വീട്ടിൽ പത്രം വാങ്ങുന്നത് നിർത്തിയെന്നും പത്രത്തിൽ വരുന്ന വാർത്തകൾ പയ്യോളി വാർത്തകളിലൂടെ മുൻകൂട്ടി ഓൺലൈനായി അറിയാൻ സാധിക്കുന്നത് നല്ല കാര്യമാണെന്നും ” സമ്മാനം ഏറ്റു വാങ്ങിയ ശേഷം അൻസില സമീർ പറഞ്ഞു.
“വാർത്തകൾ കൃത്യതയോടെ വേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ പയ്യോളി വാർത്തകൾക്ക് സാധിക്കുന്നുണ്ട്. സമ്മാന പദ്ധതി ഉള്ളത് കൊണ്ട് തന്നെ പയ്യോളി വാർത്തകൾക്ക് കൂടുതലായി ജനങ്ങളിൽ എത്തിപ്പെടാൻ സാധിക്കുന്നുണ്ട്. ഒരു ഓൺലൈൻ മീഡിയ ഇത്തരത്തിൽ ആഴ്ചതോറും സമ്മാനം നൽകുന്നത് ആദ്യമായാണ് എന്നാണ് എനിക്ക് തോന്നുന്നത്. മെഗാ സമ്മാന പദ്ധതിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു” സമ്മാന ദാനം നിർവ്വഹിച്ച ശേഷം പയ്യോളി നഗരസഭ 11-ാം ഡിവിഷൻ കൗൺസിലർ മനോജ് കുമാർ
ഡിസംബർ 18 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടന്ന ലളിതമായ ചടങ്ങിലാണ് സമ്മാനം വിതരണം ചെയ്തത്. ഡിസംബർ 16 മുതൽ 25-ാമത്തെ ആഴ്ചയിലെ ഭാഗ്യ ശാലിയെ കണ്ടെത്താനുള്ള ആവേശകരമായ മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഡിസംബർ 24 ശനിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്. ഡിസംബർ 16 മുതൽ 22 വരെയാണ് 25-ാമത്തെ ആഴ്ചയിലെ മീനാക്ഷിയെ കണ്ടെത്താനുള്ള അവസരം. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുപ്പ് നടത്തുകയും ഞായറാഴ്ച സമ്മാന ദാനം നടത്തുകയും ചെയ്യുന്നതാണ്.
സമ്മാനം ഏറ്റുവാങ്ങിയ അൻസില സമീറിൻ്റെയും, സമ്മാനം നൽകിയ ഡിവിഷൻ കൗൺസിലർ മനോജ് കുമാറിൻ്റെയും പ്രതികരണം… വീഡിയോ കാണാം
ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർ ഇന്ന് തന്നെ വാർത്തകൾക്കിടയിലെ മീനാക്ഷിയെ കണ്ടെത്തി സ്ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെ കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ
നൽകുന്നതാണ്. കൂടാതെ, 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..
മുകളിലെ ചിത്രത്തിൽ കാണുന്ന ജപ്പാൻ കാരിയായ സുന്ദരി പൂച്ചക്കുട്ടിയാണ് മീനാക്ഷി. വാർത്തകൾക്കിടയിലെ പരസ്യങ്ങളിൽ ആണ് മീനാക്ഷി പ്രത്യക്ഷപ്പെടുന്നത്. എല്ലാ വാർത്തകളിലും ഉണ്ടാവില്ല കേട്ടോ… ഒരു ദിവസത്തെ ഒന്നോ രണ്ടോ മൂന്നോ വാർത്തകളിൽ മാത്രം…
പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… അടുത്ത ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post