‘പയ്യോളി വാർത്തകൾ’ വായനായക്കാർക്കായി ഒരുക്കിയ ‘മീനാക്ഷിയെ കണ്ടെത്തൂ, സമ്മാനം നേടൂ…’ സമ്മാന പദ്ധതി ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ആറ് ദിവസങ്ങളിലുമായി ആയിരക്കണക്കിന് പേരാണ് ഭാഗ്യ പരീക്ഷണത്തിനായി മീനാക്ഷിയുടെ സ്‌ക്രീൻ ഷോട്ടുകൾ ഞങ്ങൾക്ക് അയച്ചു തന്നത്. എങ്ങനെയാണ് സമ്മാനം ലഭിക്കുക എന്നതാണ് എല്ലാവരുടെയും ചോദ്യം..! കഴിഞ്ഞ ദിവസം ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു വാർത്തയ്ക്കിടയിലാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്… ഇതും ഒരു ഓൺലൈൻ തട്ടിപ്പാണോ എന്ന് ചോദിച്ചവരും നിരവധിയാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല…
കാലം അതാണല്ലോ…
2022 ജൂലൈ 1 നാണ് മത്സരം ആരംഭിച്ചത്. ജൂലൈ 7 നാണ് ആദ്യ ആഴ്ചത്തെ മത്സരം അവസാനിക്കുന്നത്. ജൂലൈ 8 ന് ആദ്യ നറുക്കെടുപ്പ് നടക്കും. ഓരോ ദിവസവും ‘മീനാക്ഷി’യെ കണ്ടെത്തി സ്‌ക്രീൻ ഷോട്ട് അയയ്ക്കുന്നവർക്കെല്ലാം അതാത് സമയങ്ങളിൽ തന്നെ മറുപടി അയക്കുന്നുണ്ട്. ഇവരുടെയൊക്കെ മൊബൈൽ നമ്പർ അതാത് സമയം തന്നെ ഞങ്ങളുടെ സർവറിൽ സൂക്ഷിച്ച് വെക്കുന്നു. ഒന്നിലധികം വാർത്തകളിൽ ‘മീനാക്ഷി’ ഉണ്ടെങ്കിൽ
അങ്ങനെ അയക്കുന്നവരുടെ ഡേറ്റ അത്രയും തവണ സർവറിൽ റെക്കോർഡ് ചെയ്യപ്പെടുന്നുമുണ്ട്. അതായത് വ്യത്യസ്ത വാർത്തകൾക്കിടയിൽ നിങ്ങൾ 2 തവണ മീനാക്ഷിയെ കണ്ടു എന്നിരിക്കട്ടെ,… രണ്ട് തവണയും നിങ്ങൾക്ക് സ്‌ക്രീൻ ഷോട്ട് അയക്കാവുന്നതാണ്. അങ്ങിനെ വരുമ്പോൾ രണ്ട് തവണ നിങ്ങളുടെ നമ്പർ ഞങ്ങളുടെ സർവ്വറിൽ സൂക്ഷിക്കുകയും നിങ്ങൾക്ക് വിജയിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുമെന്ന്
സാരം. എന്നാൽ അതാത് ദിവസത്തെ വാർത്തകളിൽ ഉള്ള മീനാക്ഷിയെ അതാത് ദിവസം രാത്രി 11 മണിക്ക് മുമ്പായി തന്നെ അയക്കണം. മുമ്പത്തെ ദിവസത്തെ സ്‌ക്രീൻ ഷോട്ട് സമ്മാനത്തിനായി പരിഗണിക്കുന്നതല്ല. ഓരോ ദിവസവും മാനുവൽ ആയും ഈ റെക്കോർഡ് പരിശോധിക്കപ്പെടുന്നുണ്ട്. ദുരുപയോഗത്തിലൂടെയുള്ള സ്‌ക്രീൻ ഷോട്ടുകൾ പരിഗണിക്കുന്നതല്ല.
ഈ ആഴ്ചത്തെ സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് പയ്യോളിയിലെ പ്രമുഖ ബേക്കറി സ്ഥാപനമായ ഷൈനിങ് ബേക്കറി ആണ്. ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് സ്പോൺസർ കൂടിയായ ഷൈനിംഗ് ബേക്കറി ഉടമയും പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ കൂടിയായ നിധീഷ് ഷൈനിങ് ആണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത്. ഒരാഴ്ച മത്സരത്തിൽ പങ്കെടുത്ത ഞങ്ങളുടെ സെർവറിൽ സൂക്ഷിക്കുന്ന മൊബൈൽ നമ്പറുകളിൽ
നിന്ന് ഒരു ഭാഗ്യ ശാലിയെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു. ഈ നമ്പറുകൾ അത്രയും തന്നെ മെഗാ ബമ്പർ നറുക്കെടുപ്പിനായി വീണ്ടും പരിഗണിക്കുന്നതാണ്. ജൂലൈ 8 മുതൽ രണ്ടാമത്തെ ആഴ്ചത്തെ മത്സരം പുനരാരംഭിക്കുന്നതാണ്. 2022 ഡിസംബർ 31 വരെ മത്സരം തുടരുകയും 2023 ജനുവരി 1 ന് ബമ്പർ നറുക്കെടുപ്പിലൂടെ സ്മാർട്ട് ഫോൺ വിജയിയെ കണ്ടെത്തുകയും ചെയ്യുന്നു.
പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post