‘ആരാണീ മീനാക്ഷി..?’
‘മീനാക്ഷി വരുമോ..?’
‘മീനാക്ഷി കാണാൻ എങ്ങനെ..?’
‘ഓരോ ഉഡായിപ്പ് ആണല്ലേ..?’
എന്നിങ്ങനെ നൂറ് കണക്കിന് മെസേജുകളാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഞങ്ങളെത്തേടിയെത്തിയത്…! കഴിഞ്ഞ ഒരു മാസത്തെ ‘പയ്യോളി വാർത്തകളു’ടെ പരസ്യങ്ങളിൽ നിറഞ്ഞ മീനാക്ഷിയുടെ, വരവും കാത്ത് നിന്ന പ്രിയപ്പെട്ട വായനക്കാരെ ഞങ്ങൾ നിരാശപ്പെടുത്തുന്നില്ല. കൈ നിറയെ സമ്മാനങ്ങളുമായാണ് മീനാക്ഷി ജൂലൈ 1 മുതൽ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്.
മീനാക്ഷി ആരാണ് എന്നതിന്റെ ആദ്യ സൂചന ഞങ്ങൾ നൽകുകയാണ്. മീനാക്ഷി ഒരു ജപ്പാൻകാരിയാണ്. ജപ്പാനിലെ ടോക്കിയോ നഗരത്തിൽ ആണ് അവൾ ജനിച്ചത്. ജന്മനാ ഭാഗ്യവതിയായ മീനാക്ഷി ജപ്പാൻകാർക്ക് മുഴുവൻ പ്രിയപ്പെട്ടവളാണ്. അവളെ കാണുന്നത് തന്നെ ഭാഗ്യമായി അവർ കരുതുന്നു.
ഇനി, ഭാഗ്യവതിയായ മീനാക്ഷിയ്ക്ക് ഇവിടെയെന്ത് കാര്യം എന്നാവും നിങ്ങളുടെ ചിന്ത..? കഴിഞ്ഞ 6 മാസക്കാലയളവിൽ പയ്യോളി വാർത്തകൾക്ക് നിങ്ങൾ തന്ന പിന്തുണയും, സ്നേഹവും മീനാക്ഷിയിലൂടെ ഞങ്ങൾ തിരികെ നൽകാൻ ശ്രമിക്കുകയാണ്.
ഭാഗ്യവതിയായ മീനാക്ഷിയെ കാണാൻ…അവളുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. മീനാക്ഷിയെക്കുറിച്ചുള്ള അടുത്ത സൂചന വരുന്നത് വരെ കാത്തിരിക്കുക…
പയ്യോളി വാർത്തകൾ ഓൺലൈൻ ന്യൂസ് പോർട്ടൽ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതിനായി നിങ്ങളും ഒപ്പമുണ്ടാവും എന്ന വിശ്വാസത്തോടെ,
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post