വാർത്തകൾക്കിടയിൽ മീനാക്ഷിയെ കണ്ടെത്താനുള്ള “മീനാക്ഷിയെ കണ്ടെത്തൂ… സ്ക്രീൻഷോട്ട് അയക്കൂ..” മത്സരത്തിന്റെ 25-ാമത്തെ ആഴ്ചയിലെ നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ഒരാഴ്ചയായി ആയിരക്കണക്കിന് പേരാണ് പയ്യോളി വാർത്തകളുടെ സമ്മാന പദ്ധതിയിലേക്ക് സ്ക്രീൻ ഷോട്ടുകൾ അയച്ചത്. ഡിസംബർ 23 മുതൽ 26-ാമത്തെതും അവസാനത്തേതുമായ ആഴ്ചയിലെ ഭാഗ്യ ശാലിയെ കണ്ടെത്താനുള്ള ആവേശകരമായ മത്സരം പുരോഗമിച്ച് വരികയാണ്.
‘മീനാക്ഷി’ അഥവാ ജപ്പാൻ കാരിയായ ‘മനേകി നെക്കോ’ എന്ന സുന്ദരി പൂച്ചക്കുട്ടി, ആർക്കാണ് ഇത്തവണ തന്റെ സമ്മാനപ്പെട്ടിയിലെ സമ്മാനം നൽകിയത് എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രിയ വായനക്കാർ. ഡിസംബർ 24 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് നടന്ന നറുക്കെടുപ്പിൽ സമ്മാനം സ്പോൺസർ ചെയ്ത പയ്യോളിയിലെ പ്രശസ്ത ബേക്കറി & റസ്റ്റോറന്റ് സ്ഥാപനമായ ബേക്ക് ഹോമിന്റെ മാനേജിങ് പാർട്ടർ കൂടിയായ എം എം ബിലാൽ ആണ് സമ്മാനാർഹയെ തെരെഞ്ഞെടുത്തത്.
പയ്യോളി മുനിസിപ്പാലിറ്റി 13-ാം ഡിവിഷൻ നെല്ലിയേരി മാണിക്കോത്ത് മാവിട്ടറക്കം കുനി ശാന്തയാണ് ഇത്തവണത്തെ വിജയി. ഞങ്ങളുടെ സർവറിൽ ശേഖരിച്ച കഴിഞ്ഞ ഒരാഴ്ചത്തെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും മൊബൈൽ നമ്പർ ഉപയോഗിച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ഡിസംബർ 23 മുതൽ 29 വരെയാണ് 26-ാമത്തെ ആഴ്ചയിലെ മത്സരം.
ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർ ഇന്ന് തന്നെ വാർത്തകൾക്കിടയിലെ പരസ്യങ്ങളിൽ നിന്നും മീനാക്ഷിയെ കണ്ടെത്തി സ്ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെ കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ നൽകുന്നതാണ്. കൂടാതെ, 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..
മുകളിലെ ചിത്രത്തിൽ കാണുന്ന ജപ്പാൻ കാരിയായ സുന്ദരി പൂച്ചക്കുട്ടിയാണ് മീനാക്ഷി. വാർത്തകൾക്കിടയിലെ പരസ്യങ്ങളിൽ ആണ് മീനാക്ഷി പ്രത്യക്ഷപ്പെടുന്നത്. എല്ലാ വാർത്തകളിലും ഉണ്ടാവില്ല കേട്ടോ… ഒരു ദിവസത്തെ ഒന്നോ രണ്ടോ മൂന്നോ വാർത്തകളിൽ മാത്രം…
പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… അടുത്ത ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…
സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
Discussion about this post