കോഴിക്കോട്: കോവിഡ് കാലഘട്ടത്തിൽ 2019 ന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് മെഡിക്കൽ കോളേജ് ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എവേക്ക് 2022′ എന്ന പേരിൽ 14ന് നടക്കുന്ന ഹോസ്പിറ്റൽ ഡേ ആചരണത്തോടനുബന്ധിച്ചാചാണ് ചടങ്ങ് സംഘടിപ്പിച്ചത്. മേയർ ബീനാ ഫിലിപ്പ് പരിപാടി ഉൽഘാടനം ചെയ്തു.

ആർ എം ഒ ഡോ. രഞ്ജിനി അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പാൾ ഡോ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. എസ് അച്ച്യുതൻ നായർ, ഡോ. കെ സുഗതൻ, ഡോ. വർഗ്ഗീസ് തോമസ്, ഡോ. മുരളീധരൻ നമ്പൂതിരി, ഹംസ കണ്ണാട്ടിൽ, പി പി മുനീർ, ബാബു ചന്ദ്രൻ, വി പി സുമതി പ്രസംഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ സ്വാഗതവും സ്റ്റാഫ് കൗൺസിൽ കൺവീനർ പി ജയചന്ദ്രൻ നന്ദിയും പറഞ്ഞു. എഴുപതോളം പേർക്ക് യാത്രയയപ്പ് നൽകി.

Discussion about this post