കോഴിക്കോട്: മീഡിയവണ്‍ വാര്‍ത്താചാനലിന്‍റെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഇത് രണ്ടാം തവണയാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്രം തടയുന്നത്. സുരക്ഷ കാരണം പറഞ്ഞ സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിര്‍ത്തിവെക്കുകയാണെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.
മീഡിയവണ്‍ എഡിറ്ററുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:
പ്രിയ പ്രേക്ഷകരെ,
മീഡിയവണ്ണിന്‍റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്‍റെ വിശദാംശങ്ങള്‍ മീഡിയവണ്ണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ പൂര്‍ണ നടപടികള്‍ക്ക് ശേഷം മീഡിയവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.
Discussion about this post