ന്യൂഡൽഹി: ഓരോ രാജ്യങ്ങളിലും മാധ്യമങ്ങള്‍ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും ചുറ്റുപാടുകളേയും വിലയിരുത്തി തയ്യാറാക്കുന്ന മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്ന് 150 -ാം സ്ഥാനത്ത്.

180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സ്ഥാനം 8 പോയിന്റുകള്‍ കൂടി താഴ്ന്നത്. മുന്‍പ് ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യ 150-ാം സ്ഥാനത്താണ്.

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന ഇന്ത്യയുടെ കൂടെ അ യൽരാജ്യങ്ങളായ മ്യാൻമർ (176), ചൈന (175), പാക്കിസ്ഥാൻ (157), ശ്രീലങ്ക (146), ബംഗ്ലദേശ് (162) എന്നിവയുമുണ്ട്. നോർവേ, ഡെന്മാർക്ക്, സ്വീഡൻ എന്നിവയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും താഴെ ഉത്തര കൊറിയ. തൊട്ടു മുകളിൽ എറിട്രിയ(179), ഇറാൻ (178), തുർക്ക്മെനിസ്ഥാൻ (177) എന്നിവയും.2021ലെ റിപ്പോര്‍ട്ട് ഇന്ത്യയെ തീരെ മാധ്യമസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലൊന്നായും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായും വിലയിരുത്തിയിരുന്നു. ഇന്ത്യയിലെ 70 ശതമാനത്തോളം മാധ്യമങ്ങളേയും മുകേഷ് അംബാനി അടക്കമുള്ള ഭരണകൂടത്തോട് അടുപ്പമുള്ള കോര്‍പറേറ്റുകളാണ് നിയന്ത്രിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.





































Discussion about this post