തിരുവനന്തപുരം: ഷോർട്ട് ഫിലിം – ഡോക്യുമെൻ്ററി ഫെസ്റ്റിവലിൽ പയ്യോളി സ്വദേശിക്ക് മികച്ച നടനുള്ള പുരസ്കാരം. മീഡിയ സിറ്റി ഇൻ്റർനാഷണൽ 2021-2022 വർഷത്തെ ഷോർട്ട് ഫിലിം ഡോക്യുമെൻ്ററി ഫെസ്റ്റിവലിലാണ് പയ്യോളി സ്വദേശിയായ കെ ടി രതീഷ് മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായത്.
കോവിഡ് – 19 മഹാമാരിയെ ആസ്പദമാക്കി രജീഷ് കെ സൂര്യ രചനയും സംവിധാനവും നിർവ്വഹിച്ച ‘മരണകളി’ എന്ന ഷോർട്ട് ഫിലിമിലെ കോവിഡ് ബാധിതനായി റൂമിലടക്കപ്പെട്ട ഒരാളുടെ മാനസിക സംഘർഷവും, ആശങ്കകളും തന്മയത്വത്തോടെ അഭിനയിച്ചതിനാണ് അവാർഡിനർഹനാക്കിയത്.
മെയ് 20ന് തിരുവനന്തപുരം അംബ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കലാ – സാംസ്കാരിക പ്രവർത്തകനും പാലീയേറ്റീവ് രംഗത്തെ സജീവ സാന്നിധ്യവുമാണ് കെ ടി രതീഷ്.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post