വടകര: മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായി. എം ഡി എം എയും കഞ്ചാവുമായി ഏറാമല സ്വദേശികളായ വിഷ്ണു (21), സൂരജ് (22) എന്നിവരെയാണ് വടകര റെയിൽവെ സ്റ്റേഷൻ പരിസരത്തെ റോഡിൽ നിന്ന് വടകര എസ് ഐ നിജേഷും സംഘവും പിടികൂടിയത്. റൂറൽ എസ്പിയുടെ നിർദേശപ്രകാരം നടക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി.

പൾസർ ബൈക്കിൽ വടകരയിലെത്തിയ ഇവർ ആവശ്യക്കാർക്കായി വിൽക്കാൻ കൊണ്ടുവന്നപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.
ബംഗളൂരുവിൽ വിദ്യാർഥിയായ വിഷ്ണു വിൽപനക്കായ് മയക്ക് മരുന്ന് കൊണ്ടുവന്നതാണെന്നു പറയുന്നു. ആറ് ഗ്രാം എം ഡി എം എ ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. സംശയത്തെ തുടർന്ന്, തഹസിൽദാരുടെ സാന്നിധ്യത്തിൽ ദേഹ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.




































Discussion about this post