അമ്പലപ്പുഴ: ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. എത്തിച്ച് ആലപ്പുഴ പട്ടണത്തിലും പരിസരങ്ങളിലും വിറ്റിരുന്ന സംഘത്തിലെ ഒരാളെക്കൂടി പോലീസ് പിടികൂടി. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ ദാരുൽഐഷ വീട്ടിൽനിന്ന് ആലിശ്ശേരി വാർഡിൽ വലിയപറമ്പിൽ വീട്ടിൽ താമസിക്കുന്ന തൻവീർ അഹമ്മദ് സേഠ് (27) ആണു പിടിയിലായത്. പുന്നപ്ര ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ചരാത്രി ഇയാളെ അറസ്റ്റുചെയ്തത്.
കേസിലെ നാലാംപ്രതിയായ ഇയാൾ ആലപ്പുഴ തിരുവമ്പാടിയിൽ കോഫി ഷോപ്പ് നടത്തുകയാണ്. ഒന്നും രണ്ടും പ്രതികളായ ഇരവുകാട് വാർഡിൽ തിണ്ടങ്കേരിയിൽ ഇജാസ് (25), വട്ടയാൽ വാർഡിൽ അരയൻപറമ്പിൽ റിൻഷാദ് (26), മൂന്നാംപ്രതി വെള്ളക്കിണർ വാർഡിൽ നടുവിൽപ്പറമ്പിൽ അബ്ദുൾ മനാഫ് (26) എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
Discussion about this post