കണ്ണൂര്‍: ബെംഗളൂരുവില്‍നിന്നെത്തിയ തീവണ്ടിയില്‍നിന്ന് മാരകമയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി. യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍നിന്നാണ് 678 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തത്. തീവണ്ടിയ്ക്കുള്ളില്‍ ഏഴ് പാക്കറ്റുകളിലായി ഉപേക്ഷിച്ചനിലയിലാണ് റെയില്‍വേ സംരക്ഷണസേന മയക്കുമരുന്ന് കണ്ടെടുത്തത്.
പിടികൂടിയ എം.ഡി.എം.എ. മയക്കുമരുന്നിന് വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍നിന്ന് രാജധാനി എക്സ്പ്രസില്‍ കണ്ണൂരിലെത്തിയ യാത്രക്കാരനില്‍നിന്ന് എം.ഡി.എം.എ. പിടികൂടിയിരുന്നു. കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ സ്വദേശി എന്‍.എം. ജാഫറിനെയാണ് 600 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ഡല്‍ഹിയില്‍നിന്ന് വാങ്ങിയ മയക്കുമരുന്ന്, കോഴിക്കോട് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് വില്ക്കാന് കൊണ്ടുവന്നതാണെന്നായിരുന്നു ഇയാളുടെ മൊഴി.
Discussion about this post