കോഴിക്കോട്: നരിക്കുനിയിൽ ലഹരി വേട്ട. എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവയുമായി ചേളന്നൂർ സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു. കണ്ണങ്കര കിഴക്കേ നേരത്ത് കിരൺ (24) ആണ് പിടിയിലായത്. 1160 മില്ലിഗ്രാം എം ഡി എം എ, 120 മില്ലിഗ്രാം എൽ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു.റൂറൽ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നാർക്കോട്ടിക് ഡി വൈ എസ് പി അശ്വകുമാറിന് നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് നരിക്കുനിയിൽ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഒരു കാറും പൊലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post