ഹരിപ്പാട്: ബൈക്കിൽ കടത്തുകയായിരുന്ന അഞ്ചര ലക്ഷം രൂപയുടെ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ.
കായംകുളം കീരിക്കാട് കണ്ണമ്പള്ളി തുളിയനയ്യത്തു വീട്ടിൽ സക്കീർ (26) കായംകുളം ദേശത്തിനകം പന്ത പ്ലാവിൽ ലക്ഷം വീട് കോളനിയിൽ മുനീർ (25)എന്നിവരാണ് പിടിയിലായത്.

നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനയിലാണ് ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച 90 ഗ്രാം എം ഡി എം എ യും 10 എൽ എസ് ഡി സ്റ്റാമ്പും ഇവരിൽ നിന്നും പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ദേശീയപാതയിൽ രാമപുരം എൽപി സ്കൂളിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

ഒരു ഗ്രാം എം ഡി എം എ 1500 രൂപയ്ക്ക് വാങ്ങുന്ന ഇവർ 5000 രൂപയ്ക്ക് ആണ് വിൽപ്പന നടത്തുന്നത്. എൽ എസ് ഡി ഒരെണ്ണം 2000 രൂപയ്ക്ക് വാങ്ങുന്നത് അതിൽ നാലിലൊരുഭാഗം 2500 രൂപയ്ക്ക് വില്പന നടത്തും. പ്രതികൾ രണ്ടുപേരും ജില്ലയിലെ പല സ്റ്റേഷനുകളിലായി അടിപിടി, മോഷണം പിടിച്ചുപറി, മയക്കുമരുന്ന് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. കരീലക്കുളങ്ങര സിഐ സുധിലാൽ പോലീസ് ഉദ്യോഗസ്ഥരായ സജീവൻ, പ്രദീപ്, വിനീഷ്,അരുൺ ജില്ലാ ലഹരിവിരുദ്ധ സ്കോഡിലെ അംഗങ്ങളായ എസ് ഐ ഇല്യാസ് എ എസ് ഐ മാരായ സന്തോഷ്, ജാക്സൺ, ഉല്ലാസ്, ഹരികൃഷ്ണൻ, ഷാഫി, എബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




































Discussion about this post