വെഞ്ഞാറമൂട്: കോളേജ് ഹോസ്റ്റലിന്റെ മൂന്നാംനിലയിൽനിന്നു വീണ് പരിക്കേറ്റ് ചിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയും എറണാകുളം ഉദയംപേരൂർ മണിയറ ഗാർഡൻ കാരുവേലിൽ ഹൗസിൽ ഫിലോമിനയുടെയും ബെന്നി മാത്യുവിന്റെയും മകളുമായ അതിഥി ബെന്നി (23) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടാംതീയതി വൈകീട്ട് മൂന്നുമണിയോടെ ഹോസ്റ്റലിൽനിന്നു സാധനങ്ങൾ എടുക്കണമെന്നു പറഞ്ഞ് അമ്മയുമായി എത്തിയ അതിഥി, അമ്മയെ താഴെ നിർത്തിയശേഷം ഹോസ്റ്റലിലേക്കു പോയിരുന്നു.
ഇതിനിടെയാണ് മൂന്നാംനിലയിൽനിന്നു താഴേക്കു വീണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കേ വെള്ളിയാഴ്ച രാത്രി 11 മണിയോടെ മരിച്ചു. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.
Discussion about this post