ദോഹ : കിലിയൻ എംബാപേ 24ാം വയസിൽ മികച്ച ഗോൾ വേട്ടക്കാരന്റെ ഉയരങ്ങളിലേക്ക്. ഖത്തർ ലോകകപ്പിൽ എണ്ണം പറഞ്ഞ 8 ഗോളുകളാണ് എംബാപേ തൊടുത്തുവിട്ടത്. 1966ന് ശേഷം ഒരു താരം ആദ്യമായാണ് ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്നത്. അത് മറ്റാരുമല്ല, സാക്ഷാൽ കിലിയൻ എംബാപേ തന്നെ. മെസി, റോണാൾഡോ യുഗത്തിന് ശേഷം ഫുട്ബോൾ ലോകം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം കൂടിയാവുകയാണ് എംബാപേ. ഫൈനലിന്റെ നിശ്ചിത സമയത്തിൽ തന്നെ തോറ്റുപോകുമെന്നുറപ്പിച്ച ഫ്രാൻസിനെ
അവസാന ശ്വാസം വരെയും പൊരുതുന്ന തരത്തിലേക്ക് എത്തിച്ചത് ഈ പോരാളിയാണ്. മൂന്നാം ലോക കിരീടമെന്ന ഫ്രഞ്ച് സ്വപ്നങ്ങൾക്ക് മീതേയാണ് ലുസൈൽ സ്റ്റേഡിയത്തിൽ മിശിഹായും മാലാഖയും ഉദിച്ചുയർന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി മെസി,
പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. രണ്ടാം പകുതിയുടെ തുടക്കം മുതൽ കളം നിറഞ്ഞത് അർജന്റീന. മികച്ച മുന്നേറ്റങ്ങൾ നടത്തി ഫ്രഞ്ച് ഗോൾ മുഖത്ത് നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടു. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച് കിലിയൻ എംബാപ്പെയുടെ എണ്ണം പറഞ്ഞ
രണ്ടു ഗോൾ. കോളോ മുവാനിയെ ഒട്ടമെൻഡി വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി എംബാപ്പെ വലയിൽ നിക്ഷേപിച്ചു. അർജന്റീനയുടെ ഞെട്ടൽ മാറും മുമ്പ് അടുത്ത ഗോളും പിറന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക്. മെസിയും എംബാപ്പെയും വല വീണ്ടും കുലുക്കിയതോടെ മത്സരം വീണ്ടും 3-3 എന്ന സമനിലയിൽ.
Discussion about this post