കൊയിലാണ്ടി: മൂടാടി ഗോഖലെ യു പി സ്ക്കൂൾ ഏഴാം ക്ലാസ്സ് 1973 -74 ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെയും അന്നത്തെ അദ്ധ്യാപകരുടെയും ഒത്തുചേരൽ മഴവിൽ കൂട്ടായ്മ എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ചു.
പൂർവ്വാദ്ധ്യാപകൻ സത്യപാലൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മുൻ അദ്ധ്യാപകരായ മോഹൻദാസ്, സത്യപാലൻ, രുക്മിണി, പാറുക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി വി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ സത്യൻ, എ കെ ശശിധരൻ, ശിവദാസൻ പനിച്ചിക്കുന്ന്, ചന്ദ്രൻ പറവൂർ, രാമൻ, ചന്ദ്രി പി കാക്കൂർ, സി കെ ശിവദാസൻ, രാജേന്ദ്രൻ, വേണു കിള്ളവയൽ പ്രസംഗിച്ചു.
Discussion about this post