മേപ്പയ്യൂർ: രാഷ്ട്ര നിർമാണത്തിൽ സ്ത്രീകളെ എങ്ങിനെ പങ്കാളികളാക്കാമെന്നതിന് കേരളം രാജ്യത്തിന് നൽകിയ മാതൃകയാണ് കുടുംബശ്രീ സംവിധാനമെന്ന് ഇ എസ് ബിജിമോൾ പറഞ്ഞു. മേപ്പയ്യൂർ ഫെസ്റ്റിൻ്റെ അഞ്ചാം ദിനത്തിൽ നടന്ന വനിത സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ലിംഗനീതിയും സാമൂഹ്യ നീതിയും നടപ്പിലാവുമ്പോൾ മാത്രമെ ജനാധിപത്യ രാജ്യം എന്ന ആശയം പൂർണമാവുകയുള്ളൂ. അവസരങ്ങൾ നിഷേധിക്കപ്പെടുന്നതുകൊണ്ട് മാത്രമാണ് ഭരണതലത്തിൽ സ്ത്രീകൾ ഉയർന്നു വരാത്തത് എന്നും ബിജിമോൾ പറഞ്ഞു.
‘ലിംഗ സമത്വം, സാമൂഹ്യനീതി, ജനാധിപത്യം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻ എം എൽ എ എൻ കെ രാധ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ പി ശോഭ അധ്യക്ഷത വഹിച്ചു. പി സി കവിത മോഡറേറ്ററായി. ഡോ. സ്മിത പന്ന്യൻ, ഡോ. ആർ എ അപർണ, ഇ ശ്രീജയ, മിനി അശോകൻ വിഷയാവതരണം നടത്തി.
പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങൾ വിവിധ കാലാ പരിപാടികൾ അവതരിപ്പിച്ചു.
മേപ്പയ്യൂർ ഫെസ്റ്റിൽ നാളെ(വെള്ളി):
വൈകീട്ട് 5 ന് സാഹിത്യ സെമിനാർ- ‘എം ടി എഴുത്തിൻ്റെ ആത്മാവ്’. രാത്രി 7 ന് നാടകീയ നൃത്ത ശില്പം, 8 ന് സ്കൂൾ ഫെസ്റ്റ്.
Discussion about this post